EDAPPAL
എസ് എൻ ഡി പി എടപ്പാൾ ശാഖാ യോഗത്തിൽ എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിച്ചു


എടപ്പാൾ: എസ് എൻ ഡി പി എടപ്പാൾ ശാഖാ യോഗം ജനറൽ ബോഡിയിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. എടപ്പാൾ വ്യാപാര ഭവനിൽ നടന്ന പരിപാടി യൂണിയൻ ചെയർമാൻ ഷൈൻ ബാലൻ ഉദ്ഘാടനം ചെയ്തു. പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രജിത്ത് തേറയിൽ, പ്രസിഡന്റ് പ്രകാശൻ തളിയേടത്ത്, അജയ് തവനൂർ തുടങ്ങിയവർ സംസാരിച്ചു.രഘുനാഥ്, ഗോമതി, ജയന്തി,കുമാരൻ, ശകുന്തള തുടങ്ങിയവർ സംബന്ധിച്ചു.
