CHANGARAMKULAMLocal news

എസ്ഡിപിഐ കോക്കൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നസംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം:എസ് ഡി പി ഐ കോക്കൂർ ബ്രാഞ്ച് കമ്മിറ്റി യുടെ നേതൃത്വത്തിൽ സായാഹ്നസംഗമം സംഘടിപ്പിച്ചു.ഇടതുപക്ഷത്തുള്ള ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട നേതാക്കളെ പോലും ഇസ്ലാമിക തീവ്രവാദികളെന്ന നിലയിൽ ബിജെപി പരസ്യപ്രസ്താവന നടത്തുമ്പോൾ അനങ്ങാപാറ നയം സ്വീകരിക്കുന്ന പിണറായി സർക്കാർ പൂർണമായും ആർ എസ് എസിനു കീഴൊതുങ്ങി കഴിഞ്ഞിരിക്കുകയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻ ചിയ്യാനൂർ ഉത്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ്‌ സൈനുദ്ധീൻ കോക്കൂർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ റഷീദ്പെരുമുക്, സെക്രട്ടറി അഷ്‌റഫ്‌ പാവിട്ടപ്പുറം, അസീസ് കോക്കൂർ എന്നിവർ സംസാരിച്ചു.മുസ്തഫ സ്വാഗതവും, റഷീദ് വളയംകുളം നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന ഇഫ്താർ വിരുന്നിന് അബൂബക്കർകാണിയിൽ,യൂസഫ്, ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button