എത്രകാലം ജീവിച്ചു എന്നതല്ല,എങ്ങിനെ ജീവിച്ചു എന്നതാണ് അടിസ്ഥാനം:മന്ത്രി കെ.രാധാകൃഷ്ണൻ


ചങ്ങരംകുളം:എത്രകാലം ജീവിച്ചു എന്നതല്ല,എങ്ങിനെ ജീവിച്ചു എന്നതാണ് മനുഷ്യന്റെ മഹത്വത്തിന് അടിസ്ഥാനമെന്ന് ദേവസ്വം വകുപ്പുമന്ത്രി കെ.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഒരു നൂറ്റാണ്ടിലേറെക്കാലം സമൂഹത്തിനാകെ മാതൃകയായി ജീവിച്ച മഹാമനീഷിയായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ നൂറ്റി നാലാം പിറന്നാളാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ചിത്രൻ നമ്പൂതിരിപ്പാടിന്റെ സഹധർമ്മിണി ലീലാ അന്തർജനത്തിന്റെ സ്മരാണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം
ജെ. യമുനമ്മയ്ക്ക് റവന്യൂ വകുപ്പുമന്ത്രി കെ. രാജൻ സമ്മാനിച്ചു. പി.ചിത്രൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി,മെട്രോമാൻ ഇ.ശ്രീധരൻ ,പി.ബാലചന്ദ്രൻ എം.എൽ.എ.ആലങ്കോട് ലീലാകൃഷ്ണൻ, തലനാട് ചന്ദ്രശേഖരൻ നായർ, മംഗലത്തേരി നാരായണൻ നമ്പൂതിരി, പി.വി.കൃഷ്ണൻ നായർ, പട്ടാഭിരാമൻ, ഡോ.പ്രദീപ് തലാപ്പിൽ, അടാട്ട് വാസുദേവൻ, സി.ശിവശങ്കരൻ, പി.സി. ഗൗരി എന്നിവർ പ്രസംഗിച്ചു.
