എടപ്പാൾ ഉപജില്ല കലോത്സവത്തിന് നവംബർ 7 ന് പൂക്കരത്തറ സ്കൂളിൽ തുടക്കമാകും


എടപ്പാൾ: കേരള സ്കൂൾ കലോത്സവം എടപ്പാൾ ഉപജില്ലാതല മത്സരം നവംബർ 7 8 9 10 തീയതികളിൽ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലോത്സവത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് സ്വാഗതസംഘം ചെയർ പേഴ്സൺ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ പറഞ്ഞു.
ആറ് പഞ്ചായത്തുകളിൽ നിന്നായി 85 വിദ്യാലയങ്ങളിൽ നിന്നും അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 8ന് 4മണിക്ക് സ്ഥലം എംഎൽഎ ഡോക്ടർ കെ ടി ജലീൽ നിർവഹിക്കുമെന്നും പൊന്നാനി എംഎൽഎ പി നന്ദകുമാർ മുഖ്യാതിഥിയാകുമെന്നും എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ അധ്യക്ഷത വഹിക്കുന്ന
ചടങ്ങിൽ ജനപ്രതിനിധികളും പൗര പ്രമുഖരും സംബന്ധിക്കുമെന്ന് എ ഇ ഒ നാസർ പറഞ്ഞു. കലോത്സവത്തിന്റെ നല്ല നടത്തിപ്പിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കൊണ്ടിരിക്കുകയാണെന്ന് പ്രിൻസിപ്പാൾ ബെൻസ ടീച്ചർ പറഞ്ഞു.
