EDAPPAL

എലപ്പുള്ളിയിലെ വെള്ള മുറ്റുന്നതിനേക്കാൾ ഭീകരമാണ് ഭാരതപ്പുഴയിലെ മണൽ കൊള്ളെപി. അബദുൽ ഹമീദ് മാസ്റ്റർ

എടപ്പാൾ:ബ്രുവറിയുടെ മറവിൽ എലപ്പുള്ളിയിലെ വെള്ളമൂറ്റുന്നതിനേക്കാൾ ഭീകരമാണ് ഭാരതപ്പുഴയിലെ മണലൂറ്റലെന്ന് പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എപ്രസ്താവിച്ചു. എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നാനി ,തിരൂർ,പട്ടാമ്പി താലൂക്കിലെ ഭൂപ്രദേശങ്ങളുടെ സന്തുലിതാവസ്ഥക്ക് കോട്ടു തട്ടുന്ന, ജല സാന്ദ്രത നഷ്ടപ്പെടുത്തുന്ന, കാർഷിക മേഖല വരൾച്ചയിലേക്ക് തള്ളിവിടുന്ന ഭാരതപ്പുഴയിലെ സർക്കാർ സ്പോൺസേർഡ് മണൽ കൊള്ള ഒരിക്കലും അംഗീകരിക്കില്ല. എസ്ക്കേറ്റവറും,ജെസിബിയുംഉപയോഗിച്ച് കിലോമീറ്റർ നീളത്തിലും എത്രയോ മീറ്റർ ആഴത്തിലും മണൽ വരാനുള്ള സർക്കാർ നീക്കം ജനത്തോടുള്ള യുദ്ധമാണ്. എൽഡിഎഫിലെ ഘടകക്ഷികളെ പോലും അറിയിക്കാതെ വളരെ രഹസ്യമായി അന്യസംസ്ഥാന’ കുത്തകക്ക് നിളയേയും, തീരത്തേയും,അവിടുത്തെ ജനങ്ങളേയും പ്രകൃതിയേയും കൊല്ലുന്ന ഈ കാട്ടുകൊള്ളക്കെതിരെ,അഴിമതിക്കെതിരെ അതിശക്തമായി പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
റഫീഖ് പിലാക്കൽ അദ്ധ്യക്ഷതവഹിച്ചു.
ഇബ്രാഹിം മുതൂർ ,വിപി അഹമ്മദ് കുട്ടി മദനി, അബദുസ്സമദ് പൂക്കോട്ടൂർ ക്ലാസുകൾ നയിച്ചു. ടി.പി.ഹൈദരലി,പത്തിൽ അഷ്റഫ്,കെ.പി മുഹമ്മദലിഹാജി,കെ.ടി ബാവഹാജി,ഹാരിസ് തൊഴുത്തിങ്ങൽ,എം പി റസ്സാഖ്,വി.കെ.എ മജീദ് ,കെ.വി ബാവ,എൻ.എ കാദർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button