EDAPPALLocal news
എടപ്പാൾ മുക്കിലപ്പീടികയില്‍ നിർമ്മിച്ച മസ്ജിദ്ന്നൂര്‍ പാണക്കാട് സയ്യിദ് ഷമീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു


എടപ്പാൾ : കുമരനല്ലൂർ മണ്ണാരപ്പറമ്പ് മുക്കിലപ്പീടികയില്‍ നിർമ്മിച്ച മസ്ജിദ്ന്നൂര്‍ പാണക്കാട് സയ്യിദ് ഷമീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ. പി എസ് മുഹമ്മദ് കുട്ടി ഹാജിയാണ് പള്ളി നിർമ്മിച്ചു വിശ്വാസികൾക്ക് പ്രാത്ഥന സൗകര്യം ഒരുക്കി നൽകിയത്. ഇതോടനുബന്ധിച്ച് നടന്ന മജ് ലിസ് നൂർ ചടങ്ങിന് ഖത്തീബ് അബ്ദുൽ മജീദ് ഫൈസി നേതൃത്വം നൽകി. പി എസ് അബ്ദുറഹ്മമാൻ, പി.എം.ഷൗഖത്തലി, അവറാന്‍കുട്ടി ദാരിമി കുമ്പിടി , മന്‍സൂര്‍ അലി ദാരിമി കാപ്പ് , കോയസ്സൻ ഹാജി, പി.ഇ.അബ്ദുറഹിമാൻ മാസ്റ്റർ , പി.എം അസീബലി, ഉമ്മർ മുസ്ലിയാർ, പി.എസ്. ഫൈസൽ മാസ്റ്റർ, എം എം ഉമ്മർ , സലീം ഹാജി , സൈതലവി ദാരിമി, സൈനു ദ്ധീൻ ഫൈസി, ഉമർ അൻവരി , സ്വാലിഹ് ഫാളിലി, ഉമ്മർ മൗലവി, എം.എൻ.കെ മൗലവി, ഹബീബ് ഫൈസി, നവാസ് ഹുദവി തുടങ്ങിയവർ പ്രസംഗിച്ചു.

