എടപ്പാൾ ഗ്രാമപഞ്ചായത്തിന് മഹാത്മാ പുരസ്കാരം

എടപ്പാൾ: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ മികവിന് എടപ്പാൾ ഗ്രാമപഞ്ചായത്തിന് മഹാത്മാ പുരസ്കാരം.കൂടുതൽ തൊഴിൽ ദിനങ്ങൾ, കൂടുതൽ തൊഴിലാളികൾക്ക് 100 തൊഴിൽ ദിനം എന്നിവ പരിഗണിച്ചാണ് അംഗീകാരം. കാർഷിക -പശ്ചാമേഖലയിൽ ശ്രദ്ധേയ പ്രവർത്തനം. ഫലവൃക്ഷത്തെ വികസിപ്പിക്കുന്ന നഴ്സറി, ബണ്ടുകൾക്ക് ബലം നൽകാൻ കയർ ഭൂവസ്ത്രം എന്നിവ നടപ്പാക്കി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടി സ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു. കിണർ, തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, കമ്പോസ്റ്റ് പിറ്റുകൾ സോക്ക് പിറ്റുകൾ തുടങ്ങിയവയുടെ നിർമാണവും പരിഗണിച്ചു.
ചിട്ടയായ ആസൂത്രണവും ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ കൂട്ടായ ശ്രമങ്ങളുമാണ് പഞ്ചായത്തിനെ നേട്ടത്തിന് അർഹമാക്കിയത്.
തൊഴിലുറപ്പ് പദ്ധതി എൻജിനിയർ എം എം സുദീപ്, ഓവർസിയർമാരായ പി ഗീത, കെ അനൂപ്, ഐടി അസിസ്റ്റന്റുമാരായ എം നിഷ, പി പി ഷിജി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീ സർമാരായ പി പി സുജീർ, അജേഷ് എന്നീ ഉദ്യോഗ സ്ഥർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
