EDAPPAL

“എടപ്പാളിന്റെ പുരാവൃത്തം” പുസ്തകം പ്രകാശനം ചെയ്തു

എടപ്പാൾ : സാഹിത്യവേദിയുടെ നേതൃത്വത്തിൽ നജ്മു എടപ്പാളിന്റെ “പുരാവൃത്തം” എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.
വള്ളത്തോൾ വിദ്യാപീഠത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.പി. അബ്ദുസമദ് സമദാനി എം പി സാഹിത്യകാരൻ നന്ദന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.
സാഹിത്യവേദി സെക്രട്ടറി സുമേഷ് ഐശ്വര്യ അധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ, സുബ്രഹ്മണ്യൻ എടപ്പാൾ, സുരേഷ് ഇ. നായർ, ഇ. പ്രകാശ്, സഫാ ഷാജി, മമ്മി കോലക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
സാഹിത്യവേദി സെക്രട്ടറി ജാഫർ നസീബ് സ്വാഗതവും ഷഹന നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button