VATTAMKULAM

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്തക്ക് തുടക്കമായി

വട്ടംകുളം: പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ഓണച്ചന്തക്ക് വട്ടംകുളത്ത് തുടക്കമായി.
നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ 50 ശതമാനം വിലക്കുറവിൽ ഒരു കുടുംബത്തിന് ആവശ്യമായ വസ്തുക്കളെല്ലാം സബ്സിഡിയോട് കൂടിയാണ് ചന്തയിൽ വിതരണം ചെയ്യുന്നത് .
സഹകരണ ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പത്തിൽ അഷ്റഫ് മുൻ ബാങ്ക് ഡയറക്ടർ കോഹിനൂർ മുഹമ്മദിന് ആദ്യ കിറ്റ് നൽകി നൽകി നിർവഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് പന്നിക്കോട് രവികുമാർ അധ്യക്ഷത വഹിച്ചു.
ബാങ്ക് സെക്രട്ടറി ഷറഫുദ്ദീൻ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ.
മുൻ ബാങ്ക് പ്രസിഡണ്ട്മാരായ ടിപി ഹൈദരലി, കെ വി അബ്ദുല്ലക്കുട്ടി മാസ്റ്റർ, ടിപി മുഹമ്മദ് ഹാജി, സുരേഷ് പൊൽപ്പാക്കര, എൻ വി അഷറഫ്, എം മാലതി, പിവി സിനത്ത്, ഉമ്മർ ടി യു എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button