എടപ്പാൾ : പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് ലഭിക്കാതെ കണ്ണീർ പൊഴിക്കുന്ന വിദ്യാർത്ഥികളെ അവഹേളിച്ച തവനൂർ എം എൽ എ കെടി ജലീലിന്റെ ഓഫിസിലേക്ക് എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി.
മലബാർ മേഖലയിലെ നിരവധി വിദ്യാർത്ഥികളാണ് പ്ലസ് വൺ സീറ്റ് ലഭിക്കാതെ നെട്ടോട്ടമോടുന്നത്.
ഈ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലുടനീളം എം എസ് എഫ് സമരത്തിലാണ്. തവനൂർ നിയോജക മണ്ഡലത്തിൽ 2734 വിദ്യാർഥികൾ പടിക്ക് പുറത്താണ്. നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽനിന്നായി എസ് എസ് എൽ സി പരീക്ഷ വിജയിച്ച 4034 വിദ്യാർത്ഥികൾക്കായി 1300 സീറ്റുകൾ മാത്രമാണ് നിയോജക മണ്ഡലത്തിലുള്ളത്.
രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലായ ഘട്ടത്തിലും ഇതിന് പരിഹാരം കാണേണ്ട എം എൽ എ വിദ്യാർത്ഥികളെ പരിഹസിക്കുന്ന സാഹചര്യത്തിലാണ് എസ് എഫ് പ്രവർത്തകർ എം എൽ എ ഓഫിസിലേക്ക് മാർച്ചുമായി കടന്നുവന്നത്.
മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി പി ഹൈദരലി ഉദ്‌ഘാടനം ചെയ്തു.നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം സീറ്റ് ലഭിക്കാതെ വിഷമിക്കുന്നവരെ അവഹേളിക്കുന്ന എം എൽ എ നാടിന് അപമാനമാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് എ വി നബീൽ അധ്യക്ഷനായ
മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പത്തിൽ അഷ്‌റഫ് , നൗഫൽ തണ്ടിലം ,റഫീഖ് പിലാക്കൽ, എം എസ് എഫ് ജില്ല സെക്രട്ടറി ഹസ്സൈനാർ നെല്ലിശേരി,യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ്,ജില്ലാ ക്യാമ്പസ് വിങ് കൺവീനർ ഫർഹാൻ ബിയ്യം,മണ്ഡലം ജനറൽ സെക്രട്ടറി എം റാസിഖ് , യൂനുസ് പാറപ്പുറം,ഷഫീഖ് കൂട്ടായി,അൻസാർ സോനു, സജീർ വട്ടംകുളം ,സുലൈമാൻ പാലപ്ര,റഹൂഫ് വെള്ളാഞ്ചേരി ,അജ്മൽ മൂതൂർ ,ആഷിഖ് മദിരശ്ശേരി ,ഷാദിൻ ,ഇസ്ഹാഖ് പാറപ്പുറം ,ഖയ്യും പുറത്തൂർ ,അജ്മൽ കൈനിക്കര,സൽമാൻ പത്തിൽ,അഫ്സീർ പടിഞ്ഞാറേക്കര ,ഷാഹുൽ ആലിങ്ങൽ,വി വി മിർഷാദ് , , സാബിർ കുമരനെല്ലൂർ തുടങ്ങിയവർ പങ്കെടുത്തു..
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…