EDAPPAL
മെഡിക്കൽ ബെഡുകളും വീൽ ചെയറുകളും ഏറ്റുവാങ്ങി
കപ്പൂർ: മാരായംകുന്ന് സഖാവ് പി വൈ ഹമീദ് ഫൗണ്ടേഷന് സഖാവ് സി.വി കോമുട്ടിക്ക വാങ്ങി നൽകിയ മെഡിക്കൽ ബെഡ്ഡുകളും വീൽ ചെയറുകളും ഫൗണ്ടേഷന് വേണ്ടി പാർട്ടി ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് മാസ്റ്റർ ഏറ്റുവാങ്ങി.
ഫൗണ്ടേഷൻ പ്രസിഡന്റ്
കെ മൂസകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ വി ബാലകൃഷ്ണൻ, മുതിർന്ന സഖാവ്
പി വൈ കുഞ്ഞഹമ്മദ്, വാർഡ് മെമ്പർ ജയലക്ഷ്‍മി, പ്രവാസി കൂട്ടായ്മ മെമ്പർ എൻ ഹമീദ്, ഫൗണ്ടേഷൻ സെക്രട്ടറി
എൻ.എം ഹസ്സൻ, എം സുബ്രമണ്യൻ, KAFCO പ്രസിഡന്റ്, അഡ്വ.സുനിൽ കാദർ, എം.കെ ഷാഫി തുടങ്ങിയവർ സംസാരിച്ചു.