GULF

ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും

ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും. തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഇതിനകം ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

മക്ക-മദീന, മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങിയ ഹജ്ജ് കർമം നടക്കുന്ന സ്ഥലങ്ങളിൽ തീർഥാടകർക്കായി 32 ആശുപത്രികളും 140 ആരോഗ്യകേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

ദുൽഹജ്ജ് എട്ടിന് ഹാജിമാർ മിനായിലൊരുക്കിയ കൂടാരത്തിൽ താമസിക്കുന്നതോടെ ഹജ് കർമങ്ങൾക്ക് തുടക്കമാവും. ഇതിനായി തീർത്ഥാടകർ മക്കയിലേക്ക് എത്തിത്തുടങ്ങി.

ഇതിനിടയിൽ അനുമതിയില്ലാതെ, ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചതായി പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനൻറ്​ ജനറൽ മുഹമ്മദ് അൽ ബസാമി അറിയിച്ചു.

83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. മക്കയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ സേന മേധാവികളുടെ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യങ്ങൾ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button