CHANGARAMKULAMLocal news
ഈ വർഷത്തെ അനുക് ചാരിറ്റബിൾ ട്രസ്റ്റിന്റെ അവാർഡ് കെ ബി ശിവദാസന്


ചങ്ങരംകുളം: പോണ്ടിച്ചേരിയിൽ പ്രവർത്തിക്കുന്ന അനുക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡും പ്രശസ്തി പത്രവും ചങ്ങരംകുളം ഐഎൻടിയുസി തൊഴിലാളിയും ജീവകാരുണ്യ പ്രവർത്തകനുമായ കെ ബി ശിവദാസന് ഉപ്പളം എംഎൽഎ അനിപാൽ കെന്നടി നൽകി ആദരിച്ചു.ചടങ്ങിൽ നിയമസഭാ സ്പീക്കർ ആർ സെൽവം കൂടാതെ നിരവധി സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും, പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
