Categories: EDUCATION

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ അബ്ദുള്‍റസാഖ് ഗുര്‍നയ്ക്ക്.

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം താന്‍സാനിയന്‍ നോവലിസ്റ്റായ അബ്ദുള്‍റസാഖ് ഗുര്‍നയ്ക്ക്. സ്വര്‍ണ മെഡലും പത്ത് മില്യണ്‍ സ്വീഡിഷ് കോര്‍ണറുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക. സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കുമിടയില്‍ ഗള്‍ഫ് അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്ന കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരമെന്ന് നൊബേല്‍ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അഭയാര്‍ത്ഥികളുടെ വിഹ്വലതകളാണ് ഗുര്‍നയുടെ കൃതികളെ പ്രധാന ഇതിവൃത്തമെന്ന് പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി. മാതൃഭാഷയിലായ സ്വാലിഹിയിലാണ് ആദ്യമായി എഴുതിയിരുന്നത്. പിന്നീട് എഴുത്ത് ഇംഗ്ലീഷിലായി. എഴുത്തിന്റെ പരമ്പരാഗത ആഖ്യാനങ്ങളെ മറികടക്കാനും അദ്ദേഹത്തിനായി എന്നും സമിതി വിലയിരുത്തി

1994ല്‍ പുറത്തിറങ്ങിയ പാരഡൈസ് ആണ് പ്രധാനകൃതി. ബുക്കര്‍ സമ്മാനത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയാണിത്. കിഴക്കന്‍ ആഫ്രിക്കയിലെ സന്‍സിബാര്‍ ദ്വീപില്‍ ജനിച്ച ഇദ്ദേഹം ഇപ്പോള്‍ യുകെയിലാണ് താമസം. 1968ലാണ് ബ്രിട്ടനിലെത്തിയത്. മെമ്മറി ഓഫ് ഡിപാര്‍ച്ചര്‍, പ്രില്‍ഗ്രിംസ് വേ, ദോത്തീ, അഡ്മയറിങ് സൈല ന്‍സ്, ബൈ ദ സീ, ഡസേര്‍ഷന്‍, ഗ്രാവെല്‍ ഹാര്‍ട്ട്, ആഫ്റ്റര്‍ടീവ്സ് എന്നിവയാണ് പ്രധാന നോവലുകള്‍. മൈ മദര്‍ ലിവ്ഡ് ഓണ്‍ എ ഫാം ഇന്‍ ആഫ്രിക്ക എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1986 ല്‍ വോളെ സോയിങ്കയ്ക്ക് ശേഷം ഇതാദ്യമായാണ് കറുത്ത വംശജനായ ആഫ്രിക്കന്‍ സ്വദേശി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്നത്.

Recent Posts

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…

1 hour ago

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

2 hours ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

2 hours ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

4 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

4 hours ago

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ കാംപയിൻ നാലു ദിവസത്തെ ശുചികരണത്തിനൊരുങ്ങി മലപ്പുറം

മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…

4 hours ago