Categories: MALAPPURAM

ഇന്ത്യയിൽ ആദ്യമായി പണിയര്‍ വിഭാഗത്തില്‍നിന്നും ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ്; കൂടെ മലപ്പുറം ജില്ലയിലെ ആദ്യ ആദിവാസി വനിതാ പ്രസിഡന്റ് എന്ന നേട്ടവും; അനുശ്രീക്ക് ഇത് ചരിത്ര നിയോഗം..!

&NewLine;<p class&equals;"wp-block-paragraph"><br><em>എടവണ്ണ ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി അനുശ്രീ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടതോടെ രചിക്കപ്പെടുന്നത് ഒരു പുതിയ ചരിത്രമാണ്&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>മലപ്പുറം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റാകുന്ന ആദ്യ ആദിവാസി വനിതയാണ് അനുശ്രീ&period; എന്നാല്‍&comma; അതിനുമപ്പുറം മറ്റൊരു വിശേഷണം കൂടി അനുശ്രീ സുരേഷിനെ കാത്തിരിപ്പുണ്ടായിരുന്നു&period; രാജ്യത്ത് തന്നെ ആദ്യമായാണ് പണിയർ വിഭാഗത്തില്‍നിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡന്റാകുന്നത്&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>പണിയർ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായിരുന്ന സിപിഎമ്മിലെ പി&period; മനോഹരനെ പരാജയപ്പെടുത്തിയാണ് അനുശ്രീ ഗ്രാമപഞ്ചായത്തംഗമായത്&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍&comma; ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദവി പട്ടിക വർഗ വനിതയ്ക്കായി സംവരണം ചെയ്തിട്ടുണ്ട്&period; ഇതാണ് അനുശ്രീയുടെ ചരിത്രനിയോഗത്തിലേക്ക് വഴിതെളിച്ചത്&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>മലപ്പുറം ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തുകളില്‍ പട്ടികവർഗ വനിതയ്ക്ക് സംവരണ വാർഡ് നല്‍കിയതും ചാലിയാറിന്&period; എന്നാല്‍ അനുശ്രീ വിജയിച്ചത് പട്ടിക വർഗ ജനറല്‍ വിഭാഗത്തിന് സംവരണംചെയ്യപ്പെട്ട നമ്ബൂരിപ്പൊട്ടി വാർഡില്‍ നിന്നാണ്&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>പട്ടിക വർഗ വനിതാസംവരണ വാർഡായ അകമ്പാടത്ത് മുസ്ലിംലീഗിലെ ബിജി സുരേഷാണ് വിജയിച്ചത്&period; പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ നറുക്ക് അനുശ്രീ സുരേഷിനുതന്നെ&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>പ്ലസ്ടു വിദ്യാഭ്യാസം നേടിയ അനുശ്രീ&comma; നിലമ്ബൂരിലെ പുക പരിശോധനാ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരിയാണ്&period; വനം പരിരക്ഷ&comma; ടൂറിസം വികസനം&comma; ആദിവാസി ക്ഷേമം എന്നിവ മുൻഗണന നല്‍കും എന്നും&comma; ജനങ്ങളുടെ വിശ്വാസത്തോടൊപ്പം പ്രവർത്തിക്കുമെന്നും അനുശ്രീ വ്യക്തമാക്കിയിട്ടുണ്ട്&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>384 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി&period; മനോഹരനെ പരാജയപ്പെടുത്തി അനുശ്രീ വിജയം നേടിയത്&period;<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ തീക്കടി കൊടിയിരി സുരേഷാണ് അനുശ്രീയുടെ ഭർത്താവ്&period;<&sol;em><br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ത്വാഇഫിൽ വാഹനാപകടം: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ…

6 hours ago

ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

എടപ്പാൾ: വട്ടംകുളം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പ്രിൻസിപ്പൽ പി.കെ സഹന ഉദ്ഘാടനം ചെയ്തു.…

7 hours ago

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഡി.വൈ.എഫ്.ഐ അനുമോദനം

എടപ്പാൾ: എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., ഗേറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായ വിദ്യാർഥികളെ ആദരിച്ച് ഡി.വൈ.എഫ്.ഐ…

7 hours ago

വിദ്യാഭ്യാസത്തിൽ ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകണം; എം.പി അബ്ദുസമദ് സമദാനി എം പി

എടപ്പാൾ: വിദ്യാഭ്യാസത്തിൽ ഉയർന്ന ഗ്രേഡുകളോടൊപ്പം ഉയർന്ന ധാർമ്മിക മൂല്യങ്ങളും സ്വായത്തമാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും എം.പി അബ്ദുസമദ് സമദാനി എം.പി…

7 hours ago

കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി…

7 hours ago

തവനൂർ പോസ്‌റ്റോഫീസ് പാസ്പോർട്ട്‌ സേവാ കേന്ദ്രം (POPSK) ബുധനാഴ്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാടിനു സമർപ്പിക്കും

(Ai generated image) തവനൂർ: പൊന്നാനി ലോകസഭ മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ പാസ്സ്പോർട്ടും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുക എന്ന…

7 hours ago