ആശുപത്രികളിലെ ശോചനീയാവസ്ഥക്കെ തിരെ പൊന്നാനിയിൽമുസ്ലീം യൂത്ത് ലീഗ് മാർച്ചും,ധർണ്ണയും സംഘടിപ്പിച്ചു
പൊന്നാനി: പൊന്നാനിക്കാർ ഏറെ ആശ്രയിക്കുന്ന ആതുരാലയ കേന്ദ്രങ്ങളായ പൊന്നാനി താലൂക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവയിൽ അടിസ്ഥാന സൗകര്യം ആവശ്യപ്പെട്ടാണ് മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പൊന്നാനി താലൂക് ആശുപത്രി പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തിയത്.
ബസ്റ്റാന്റിൽ നിന്നും പ്രകടനമായെത്തിയാണ് പ്രതിഷേധമറിയിച്ചത്. തുടർന്ന് താലൂക് ആശുപത്രിയ്ക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടന്നു.രാത്രികാലങ്ങളിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക, മരുന്നുകൾ ലഭ്യമാക്കുക, എക്സ്റേ മെഷീൻ തകരാറിലായത് പുനസ്ഥാപിക്കുക, ബ്ലഡ് ബാങ്ക്, ഐ.സി.യു സംവിധാനം ആരംഭിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.ആശുപത്രികളുടെ ശോചനീയാവസ്ഥക്ക് യുദ്ധകാലടിസ്ഥാനത്തിൽ പരിഹാരം കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ് എൻ ഫസലുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ബാഫഖി തങ്ങൾ,ഷബീർ ബിയ്യം, ഫർഹാൻ ബിയ്യം വി പി ഹുസൈൻ കോയ തങ്ങൾ, കുഞ്ഞുമുഹമ്മദ് കടവനാട്, ഇല്യാസ് മൂസ, ഫാറൂഖ് പുതുപൊന്നാനി, കെ ആർ റസാഖ് എ എ റഊഫ്,അൻസാർ പുഴമ്പ്രം, ജമാൽ മരക്കടവ്, നിസാർ പി പി,സമീർ കടവനാട്, ജമാൽ തെക്കേപ്പുറം റാഷിദ് നാലകത്ത്,എ യു ശറഫുദ്ധീൻ, പറമ്പിൽ അതീഖ് എന്നിവർ സംസാരിച്ചു.മുർഷാദ് സി ബി,അമീൻ കമാൻ വളവ് ബാത്തിഷാ ഫയർസ്റ്റേഷൻ, മിദ്ലാജ് തയ്യിൽ, ഹബീബ് റഹ്മാൻ,അനസ് കെ,ഹസീബ് വണ്ടിപ്പെട്ട,അഫ്സൽ കടവനാട് എന്നിവർ നേതൃത്വം നൽകി.