MALAPPURAM
ആരോഗ്യ സുരക്ഷ ബോധവത്ക്കരണം സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2023/07/a8015d46-4b5f-461b-a6c0-71e140b2340c.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-2-14.jpg)
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ നാഷണൽ സർവീസ് സ്കീമും ജെൻഡർ ജസ്റ്റിസ് ഫോറവും ഇസാം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് സ്ത്രീകളുടെ ആരോഗ്യ സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിച്ചത്. പരിപാടി വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം കോർഡിനേറ്റർ കെ ബാബുരാജ് അധ്യക്ഷനായിരുന്നു. തിരൂർ ജില്ലാ ആശുപത്രി അഡൾട്സ് ഹെൽത്തി കൌൺസിലർ ജംഷീന ബോധവൽക്കരണ ക്ലാസ് എടുത്തു. ജെൻഡർ ജസ്റ്റിസ് ഫോറം അധ്യക്ഷ ഡോ:എം ജി മല്ലിക, ഡോ:പി ശ്രീദേവി, നിധിൻ ഷാജി തുടങ്ങിയവർ സംബന്ധിച്ചു
![](http://edappalnews.com/wp-content/uploads/2025/01/logo.png)