Categories: Kochi

അറ്റുപോയ വലംകൈ ‘സാക്ഷി’; ഇടംകൈ കൊണ്ട് ഒപ്പിട്ട് പാര്‍വതി ചുമതലയേറ്റു, ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

&NewLine;<p><em>കൊച്ചി&colon;<&sol;em> അപകടത്തില്‍ വലതു കൈ നഷ്ടമായിട്ടും പതറാതെ&comma; പഠനത്തില്‍ മികവോടെ മുന്നേറി ഐഎഎസ് കൈപ്പിടിയിലൊതുക്കിയ പാര്‍വതി ഗോപകുമാര്‍ എറണാകുളം അസിസ്റ്റന്റ് കലക്ടര്‍&period; തിങ്കളാഴ്ച രാവിലെ കലക്ടര്‍ എന്‍ എസ്‌കെ ഉമേഷിനെ കണ്ടശേഷമാണ് പാര്‍വതി ചുമതലയേറ്റത്&period; അമ്പലപ്പുഴ സ്വദേശിനിയായ പാര്‍വതി 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 282-ാം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അമ്പലപ്പുഴ കോമന അമ്പാടിയില്‍ കെ എസ് ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂള്‍ അധ്യാപിക ശ്രീകല എസ് നായരുടെയും മകളാണ് പാര്‍വതി&period; ഏഴാ ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് ഗോപകുമാറിനൊപ്പം ഇരുചക്രവാഹനത്തില്‍ ആലപ്പുഴ ചിറപ്പ് ഉത്സവം കാണാന്‍ പോകുമ്പോഴാണ് വാഹനാപകടത്തില്‍പ്പെട്ട് പാര്‍വതിയുടെ വലതുകൈ അറ്റത്&period;<br>മുട്ടിനു താഴെ വെച്ച് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടര്‍ന്ന്&comma; കൃത്രിമക്കൈയുടെ സഹായത്തോടെയാണ് പിന്നീട് പഠനം തുടര്‍ന്നത്&period; നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത് നിരാശപ്പെടാതെ ഇടതുകൈ കൊണ്ട് എഴുതാനും മറ്റും പഠിച്ചു&period; പ്ലസ്ടു ഹ്യുമാനിറ്റീസില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ജയിച്ച പാര്‍വതി&comma; ബംഗളൂരു നാഷണല്‍ ലോ സ്‌കൂളില്‍നിന്നാണ് 2021ല്‍ നിയമബിരുദം നേടിയത്&period; ആലപ്പുഴ കലക്ടര്‍ എസ് സുഹാസ്&comma; സബ് കലക്ടര്‍ കൃഷ്ണ തേജ എന്നിവരുടെ ഓഫീസില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ചതോടെയാണ് പാര്‍വതിക്ക് ഐഎഎസ് മോഹം പൂവിട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രണ്ടാം ശ്രമത്തില്‍ ഐഎഎസ് പാര്‍വതിയുടെ കൂടെപ്പോന്നു&period; മസൂറിയിലെ പരീശീലനം പൂര്‍ത്തിയാക്കിയ പാര്‍വതിയെ കഴിഞ്ഞയാഴ്ചയാണ് എറണാകുളം അസിസ്റ്റന്റ് കലക്ടറായി നിയമിച്ചത്&period; പാര്‍വതി ചുമതലയേല്‍ക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ കുടുംബാംഗങ്ങളും കലക്ടറേറ്റില്‍ എത്തിയിരുന്നു&period; അച്ഛന്‍ ഡെപ്യൂട്ടി തഹസില്‍ദാറായി ജോലി ചെയ്യുന്ന ആലപ്പുഴ കലക്ടറേറ്റില്‍അസിസ്റ്റന്റ് കലക്ടറായി ചുമതലയേല്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു&period; എന്നാല്‍ മാതൃജില്ല ലഭിക്കില്ലല്ലോ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം&period; ആനുകാലികങ്ങളില്‍ ചില ചെറുകഥകളും എഴുതിയിട്ടുണ്ട്&period;<br><em>കൗതുകം തമാശ ആരോഗ്യം പ്രധാന വാർത്തകൾ സ്റ്റാറ്റസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-embed"><div class&equals;"wp-block-embed&lowbar;&lowbar;wrapper">&NewLine;https&colon;&sol;&sol;chat&period;whatsapp&period;com&sol;LjOoLk9F9gECsJfKBxcrFK&NewLine;<&sol;div><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

2 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

2 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

2 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

8 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

8 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

9 hours ago