അണ്ണക്കമ്പാട് സാമൂഹ്യ വിരുദ്ധർ തോണികൾ തകർത്തു

എടപ്പാൾ: അണ്ണക്കംമ്പാട് മാണൂർ കായലിന് കിഴക്കു വശത്തായി കായലോരത്ത് നാട്ടുകാർക്കും സമീപവാസികൾക്കും ഭീഷണിയായി സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം.
അണ്ണക്കംമ്പാട് സ്വദേശികളായ, പ്ലാക്കുട്ടത്തിൽ വിജയൻ, വത്സലൻ ഉടുമ്പത്ത് എന്നിവരുടെ ഏക ഉപജിവന മാർഗ്ഗമായ തോണികളാണ് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധർ തകർത്തത്. വിജയൻ അണ്ണക്കംപാട് മാണൂർ കായൽപ്രദേശത്തു നിന്നും താമരശേഖരിക്കുന്ന തോണിയാണ് കൂടുതൽ തകർത്തിട്ടുന്നള്ളത്.
മരത്തിൽ നിന്നും വീണ് പരിക്കേറ്റതിനാൽ കഠിനജോലികൾക്ക് പോകാൻ കഴിയത്ത വിജയൻ താമരശേഖരിച്ച് വിറ്റാണ് ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിൻ്റെ വരുമാനമാർഗം കണ്ടെത്തുന്നത്.ആളൊഴിഞ്ഞ ഈ പ്രദേശം കേന്ദ്രീകരിച്ച് പകലും രാത്രിയും ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത് .ഏതാനും നാൾ മുൻമ്പ് ചിലർ തോണിയിൽ ഇരിക്കുന്നത് വിജയൻ വിലക്കിയിരുന്നു. 20000 രൂപയോളം ചിലവിട്ടാണ് തോണി വാങ്ങിയത്.
സമീപവാസിയായ
വത്സൻ പുല്ലരിയുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന തോണിയും തകർത്തിട്ടുണ്ട്.
സമിപത്തെ വീട്ടിൽ ആൾത്താമസമില്ലാത്തതിനാൽ ഇവിടം കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നു സംഘങ്ങൾ നാട്ടുകാർക്ക് ഭീഷണിയാവുയാണ്.
സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ വിജയനും നാട്ടുകാരും പൊന്നാനി പോലീസിൽ പരാതി നൽകി.
