മലപ്പുറം: എടവണ്ണ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകുന്നേരം 5 മണിക്ക് ശേഷം വിദ്യാര്‍ത്ഥികളെ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന് ബോര്‍ഡ്. എടവണ്ണ ജനകീയ കൂട്ടായ്മ എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ബസ്റ്റാന്‍ഡ് പരിസരത്തെ ആളൊഴിഞ്ഞ ഇടങ്ങളിൽ ക്ലാസ് കഴിഞ്ഞ് എത്തുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ തമ്പടിക്കുന്നു എന്ന പരാമര്‍ശത്തോടെയായിരുന്നു ബോര്‍ഡ് വെച്ചത്. പിന്നാലെ ബോര്‍ഡ് മാറ്റാന്‍ പൊലീസ് നാട്ടുകാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.വിഷയം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായി. പിന്നാലെ മണിക്കൂറുകള്‍ക്കകം മറുപടിയെന്നോണം വിദ്യാര്‍ത്ഥി
പക്ഷം എടവണ്ണ എന്ന പേരിലും ബസ്റ്റാന്‍ഡ് പരിസരത്ത് ബോര്‍ഡുയര്‍ന്നു. സദാചാര കമ്മിറ്റിക്കാര്‍ ഓര്‍ക്കണം എന്ന പരാമര്‍ശത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ മറുപടി ബോര്‍ഡ് വെച്ചത്.
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നേരത്തേ അറസ്റ്റിലായ തസ്ലീമയില്‍നിന്ന് ശ്രീനാഥ് ഭാസി ലഹരി…
തവനൂർ അയങ്കലത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയങ്കലം യതീംഖാനക്ക് സമീപം താമസിക്കുന്ന രാഗുൽ ദാസ് എന്ന ഉണ്ണിക്കുട്ടനാ…
പൊന്നാനി: പൊന്നാനിയിൽ ലൈസൻസില്ലാതെ പ്രവർത്തനമാരംഭിച്ച ബിവറേജസ് ഔട്ട്ലെറ്റ് സി.പി.എം പ്രവർത്തകരെത്തി അടപ്പിച്ചു. പ്രവർത്തകർ മടങ്ങിയതോടെ വീണ്ടും തുറന്ന ഔട്ട്ലെറ്റ് യു.ഡി.എഫ്…
എടപ്പാൾ : തവനൂർ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ഹാജീസ് ഹെൽപ്പിങ് ഹാൻഡ്‌സിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസും ഹാജിമാർക്ക് യാത്രയയപ്പും…
ചങ്ങരംകുളം:വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി.സ്വീകരണത്തിൽ ദേശിയ സ്കൂൾ വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച അദ്നാൻ അബ്‌ദുൾ…
തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു…