പഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് യൂത്ത് കോൺഗ്രസ്

എടപ്പാൾ: യൂത്ത് കോൺഗ്രസ് തവനൂർ നിയോജമകണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിൽ പഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തിരി തെളിയിച്ചു.
യോഗത്തിൽ ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തു.
കെ പി സി സി മെമ്പർ അഡ്വ എ എം രോഹിത് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വൈശാഖ് തൃപ്രങ്ങോട് അധ്യക്ഷതവഹിച്ചു.
പഹൽഗാം സംഭവം രാജ്യത്തെ ഓരോ പൗരനു നേരെയുള്ള അക്രമാണ്, രാജ്യം ഒറ്റകെട്ടായി ഭീകരവാദത്തെ എതിർത്തു തോൽപ്പിക്കുമെന്നും, അക്രമത്തിനു പിറകിൽ പ്രവർത്തിച്ചവർക്ക് തക്ക ശിക്ഷ രാജ്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. രവീന്ദ്രൻ ചുള്ളിയിൽ, എം മാലതി, വി വി മനോജ്, സുജീഷ് നമ്പ്യാർ
എസ് സുധീർ, ബഷീർ തുറയാട്ടിൽ, പ്രണവ് കോലത്ത്, കെ രാജീവ്, കെ ബാവ, അൽഫാൻ കൈമലശേരി, വി വി സുബീഷ് ലാൽ, ആസിഫ് തട്ടാൻപടി, ടിപിനാസർ തുടങ്ങിയവർ സംസാരിച്ചു.
