പൊന്നാനിയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് പരിക്ക്
പൊന്നാനി: ചമ്രവട്ടം ജംഗ്ഷനിൽ റൗബ റസിഡൻസിക്ക് സമീപം നടന്ന വാഹനാപകടത്തിൽ പൊന്നാനി സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പൊന്നാനി RV ഹാളിന് സമീപം മരമില്ലിന് പിറക് ഭാഗം താമസിക്കുന്ന മാലിക്കുളം ഹൗസിൽ അലിയുടെ മകൻ അസ്ലം (19),
തട്ടേക്കാനകത്ത് ഇബ്രാഹിം മകൻ അൻസിഫ് (19) എന്നിവരാണ് മരിച്ചത്.
പൊന്നാനി സ്വദേശി അൻസിലിനാണ്
പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ പൊന്നാനി കുറ്റിപ്പുറം ദേശീയ പാതയിൽ സർവ്വീസ് റോഡിൽ
തെയ്യങ്ങാട് വെച്ചാണ് അപകടം. യുവാക്കൾ
സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട്
മറിയുകയായിരുന്നു. അപകടത്തിൽ
റോഡിൽ തെറിച്ച് വീണ ഗുരുതമായി പരിക്കേറ്റ യുവാക്കളെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും
അസ് ലമും അൻസിഫും
മരണപ്പെട്ടിരുന്നു.
ഗുരുതരമായി പരിക്കേറ്റ
അൻസിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
മോർച്ചറിയിൽ സൂക്ഷിച്ച ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച കാലത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.