ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 31ന് നടക്കും
കുറ്റിപ്പുറം: വാണിജ്യ-വ്യവസായ-നികുതി മേഖലയിൽ കാലാനുസൃതമായുണ്ടാകുന്ന മാറ്റങ്ങൾ സസൂക്ഷ്മം പഠിച്ച് നിയമം അനുശാസിക്കുന്ന വിധത്തിൽ വ്യാപാരം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നൽകി കണക്കുകൾ പരിശോധിച്ചും റിട്ടേണുകൾ തയ്യാറാക്കിയും സർക്കാരിലേക്കുള്ള നികുതി പൂർണ്ണമായും ഖജനാവിലെത്തിക്കുന്ന പ്രൊഫഷണലുകളാണ് ടാക്സ് പ്രാക്ടീഷണർമാർ.
കേരളത്തിൽ ടാക്സ് പ്രാക്ടീഷണർമാരായി തൊഴിൽ ചെയ്യുന്ന പതിനായിരക്കണക്കിന് അംഗങ്ങളുടെ തൊഴിൽ സംരക്ഷണത്തിനും, അവർക്ക് മികച്ച അക്കാദമിക നിലവാരം നൽകുന്നതിനുമായി യത്നിക്കുന്ന സംഘടനയായ ടാക്സ് കൺസൾട്ടന്റ്സ് ആന്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരളയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 31 ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ കുറ്റിപ്പുറം മിനി പമ്പ പരിസരത്തെ ഗ്രാന്റ് ഓഡിറ്റോറിയത്തിലെ കെ.ബാലകൃഷ്ണൻ നഗറിൽ വെച്ച് നടക്കും.
തിരൂർ സബ് കളക്ടർ ദിലീപ് കെ.കൈനിക്കര ഐ.എ.എസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി, തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി അബൂബക്കർ സിദ്ദിഖ്, സ്റ്റേറ്റ് ജി.എസ്.ടി ജോയിന്റ് കമ്മീഷണർ കെ അബ്ദുൾ ലത്തീഫ്, സ്റ്റേറ്റ് ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണർ സി ബ്രിജേഷ്, വ്യാപാരി സംഘടനകളുടെ നേതാക്കൾ, ടി.സി.പി.എ.കെ യുടെ ജില്ലാ സംസ്ഥാന നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും
പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി സദാനന്ദൻ, കൺവീനർ സി.പി ജമാൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ആർ സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ.ബി.എ ലത്തീഫ്, ജില്ലാ കമ്മിറ്റി അംഗം എം. ജയരാജ്, പൊന്നാനി യൂണിറ്റ് സെക്രട്ടറി എ.ടി മണികണ്ഠദാസ് എന്നിവർ പങ്കെടുത്തു.