VELIYAMKODE

കേരളത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കിയതിൽ സി എച്ചിൻ്റെ പങ്ക് മഹത്തരം. അഡ്വ: കെ.പി നൗഷാദലി

വെളിയങ്കോട്:കേരളത്തിൽ വിദ്യാഭ്യാസം സാർവത്രികമാക്കാനും ,പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലെത്തിക്കാനും മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സി.എഎച്ച് മുഹമ്മദ് കോയ സാഹിബ് ഒട്ടേറെ ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി നൗഷാദ്അലി പ്രസ്താവിച്ചു. അറബി ഭാഷ കരിക്കുലത്തിന്റെ ഭാഗമാക്കിയും,ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് അടക്കമുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയും,പിന്നാക്ക ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാൻ അദ്ദേഹം അവസരം ഒരുക്കി.ഈ അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക്. കെ. എസ്.ടി.യു. പൊന്നാനി ഉപജില്ലാ കമ്മറ്റി നടത്തിയ. യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.കൊച്ചിൻ സാങ്കേതിക സർവകലാശാല, കാലിക്കറ്റ്സർവകലാശാല എന്നിവ തുടങ്ങുക വഴി സി.എച്ച് കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.വിരമിക്കുന്ന അധ്യാപകരായ. കെ.എസ്.ടി.യു സംസ്ഥാനസെക്രട്ടറി ഇ.പി.എ.ലത്തീഫ്, എവി.അബ്ദുൽ ഹമീദ്, മുഹമ്മദ് മുസ്തഫ.ടി.പി, റാബിയ. കെ.കെ, സുബൈദ.പി.പി. സീനത്ത്. പി.എം, എന്നിവർക്ക് അദ്ദേഹം ഉപഹാരം നൽകി.മണ്ഡലം മുസ്ലിം ലീഗ്സെക്രട്ടറിയും. നഗരസഭ കൗൺസിലറുമായ യു.മുനീബ് മുഖ്യാതിഥിയായിരുന്നു.കെ.എസ്.ടി.യു. സംസ്ഥാന വൈസ്പ്രസിഡണ്ട് വി.എ.ഗഫൂർ അനുമോദന പ്രസംഗവും, ജില്ലാ ജനറൽ സെക്രട്ടറി സഫ്ദറലിവാളൻ മുഖ്യപ്രഭാഷണവും നടത്തി. ഫത്താഹ് പൊന്നാനി, നബീൽ രണ്ടത്താണി, വി.കെ. ശബീർ, അബ്ദുൽ ജബ്ബാർ, കെ.കെ ഉബൈദ് മാസ്റ്റർ, റാസി, അക്മൽ, ഉമർ, ഷമീല ടി, റംലു,കെ.ഷഹനാസ്,ആയിഷ. പി.എം, ബൾക്കീസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button