Machery

ഒപ്പം നടന്നയാളോട് നന്ദിപറയാൻ സ്ഥാനാർഥി കിണറ്റിലിറങ്ങി

മഞ്ചേരി : തനിക്കുവേണ്ടി കൂടെ നടന്നു വോട്ടുചോദിച്ച സുഹൃത്തിന് കിണറ്റിലിറങ്ങി നന്ദിപറയുന്ന സ്ഥാനാർഥിയുടെ വീഡിയോ വൈറലായി. പുൽപ്പറ്റ പഞ്ചായത്തിലെ നാലാംവാർഡ് മുത്തനൂർ പൂച്ചേങ്ങലിൽനിന്ന് മത്സരിച്ച് 163 വോട്ടിനു ജയിച്ച മുസ്ലിംലീഗിലെ എ.ടി. ഉസ്മാനാണ് നന്ദിപ്രകടിപ്പിക്കാൻ കിണറ്റിലിറങ്ങിയത്.

ഫലപ്രഖ്യാപനത്തിനുശേഷം വോട്ടർമാരെ കാണാൻ വാർഡിലെത്തിയ ഉസ്മാൻ തനിക്കുവേണ്ടി വീടുകൾ കയറിയിറങ്ങിയ ഷിഹാബിനെ അന്വേഷിച്ചു. പതിവുപോലെ ഷിഹാബും സഹായിയും കിണർപണിയെടുക്കുന്നുണ്ടെന്നറിഞ്ഞ ഉസ്മാൻ കിണറിനടുത്തെത്തി. എട്ടുകോൽ താഴ്ചയിലുള്ള കിണറ്റിൽ കയറിലൂടെ പിടിച്ചിറങ്ങി ജോലിയിലേർപ്പെട്ടിരുന്ന ഷിഹാബിനെ ആലിംഗനംചെയ്തു. കയറിൽ തൂങ്ങി തിരിച്ചുംകയറി. തുടർന്ന് വാർഡിലെ വോട്ടർമാരെ അഭിവാദ്യംചെയ്യാനായി പോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button