VELIYAMKODE

എംടിഎം കോളേജ് വിദ്യാഭ്യാസ ഹെൽപ്പ് ഡെസ്ക് ബ്രോഷർ പ്രകാശനം ചെയ്തു

വെളിയങ്കോട്:ഉപരിപഠന രംഗത്തെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും വിദ്യാർത്ഥികൾക്ക് കൃത്യമായ കരിയർ ഗൈഡൻസ് നൽകുന്നതിനുമായി വെളിയങ്കോട് എംടിഎം കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സ്* ആരംഭിക്കുന്ന സൗജന്യ വിദ്യാഭ്യാസ ഹെൽപ്പ് ഡെസ്ക്’ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ റിയാസ് പഴഞ്ഞി എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാഹുമ്മയ്ക്ക് ബ്രോഷർ നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യതകൾ, സ്കോളർഷിപ്പുകൾ, സ്പോർട്സ് ക്വാട്ട നിയമനങ്ങൾ എന്നിവയെക്കുറിച്ച് ഈ ഹെൽപ്പ് ഡെസ്കിലൂടെ സൗജന്യമായി വിവരങ്ങൾ ലഭ്യമാകും. ഗ്രാമപ്രദേശങ്ങളിലെയും തീരദേശത്തെയും വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോളേജ് ഈ നൂതന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button