EDAPPAL

കുമരനെല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ബസ് മന്ത്രി എംബി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു

കുമരനല്ലൂർ:തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ 2021 -22 ആസ്തി വികസന ഫണ്ടിൽ നിന്നും കുമരനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് മാധവൻകുട്ടി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം വി പി ഷാനിബ ടീച്ചർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി ബാലകൃഷ്ണൻ,പിടിഎ പ്രസിഡന്റ് എസ്എംഡിസി ചെയർമാൻ ഖാലിദ് എം പി കൃഷ്ണൻ,അലി കുമരനല്ലൂർ ഷാഹുൽ ഹമീദ്,നവാബ്,ബാസിത് എം ബാവ പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.പ്രധാന അദ്ധ്യാപിക സുനിത ടീച്ചർ നന്ദി പറഞ്ഞു.സ്കൂളിൽ 5 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് കൂടുതൽ ഫണ്ടുകൾ അനുവതിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button