Alamkode

ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പഞ്ചവത്സര പദ്ധതി വികസന സദസ്സ് സംഘടിപ്പിച്ചു

ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ അടുത്ത പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ വികസന സദസ്സ് സംഘടിപ്പിച്ചു, വൈസ് പ്രസിഡന്റ്‌ സുബൈർ ഉതിനുപറമ്പ് അദ്യക്ഷത വഹിച്ചു, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു, പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ ചർച്ചകൾ നടന്നു, സ്റ്റാൻഡിങ് ചെയർമാൻമാരായ ഫവാസ് കിഴിക്കര, ശാരിക മുരളീധരൻ, ഫാത്തിമ്മ ലത്തീഫ്, ആസുത്രണ സമിതി വൈസ് ചെയർമാൻ പി പി യൂസഫലി, ആസു ത്രണ സമിതി അംഗങ്ങളായ ഷാനവാസ്‌ വട്ടത്തൂർ, അടാട്ട് വാസുദേവൻ, രാംദാസ് മാസ്റ്റർ, ഉമ്മർ തലാപ്പിൽ, അലി പരുവിങ്ങൽ, ബഷീർ കക്കിടിക്കൽ, അബ്ദുൾസലാം എന്ന കുഞ്ഞു,പി വിജയൻ,എൻ വി ഉണ്ണി, അംബിക ടീച്ചർ, പി പി കാലിദ്,പി ടി കാദർ, സി കെ അഷറഫ്, കെ അനസ്, മുജീബ് കോക്കൂർ,എം ഹരിദാസ്, കൃഷ്ണൻ പാവിട്ടപ്പുറം, ജലീൽ കെ എ അൽത്താഫ് കക്കിടിക്കൽ, റഔഫ് ചിയ്യാനൂർ, പഞ്ചായത്ത്‌ സെക്രട്ടറി സുധൻ കെ എസ് പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button