EDAPPALLocal news
പാലത്തിനടിയിൽ ടാറിങ് മേലെ ഫോട്ടോഷൂട്ട്
എടപ്പാൾ: ടൗണിൽ ടാറിങ് പ്രവർത്തി പുരോഗമിക്കുമ്പോൾ മേൽപ്പാലത്തിന് മുകളിൽ സെൽഫി എടുക്കാൻ തിക്കും തിരക്കും. കഴിഞ്ഞദിവസം വൈകിട്ടും ചൊവ്വാഴ്ച കാലത്തുമാണ് യുവതി യുവാക്കളും പ്രായമായവരും ഒരുപോലെ ഫോട്ടോ എടുക്കാനായി മേൽപ്പാലത്തിൽ കയറിയത്. തിരക്ക് വർധിച്ചതോടെ അധികൃതരെത്തി എല്ലാവരെയും താഴെ ഇറക്കുകയായിരുന്നു.
വാഹന ഗതാഗതം നിരോധിച്ചതിനാൽ തന്നെ നാല് റോഡിൽ നിന്നും കടന്നു വരുന്ന കാൽനടയാത്രക്കാരിൽ ഏറിയ പേരും ടൗണിൽ നിന്ന് ഫോട്ടോ എടുത്താണ് യാത്ര തുടരുന്നത്.