Local newsTHAVANUR

SDPI വിചാരണാ സദസ്സ് സംഘടിപ്പിച്ചു

തവനൂർ: പിണറായി സർക്കാറിന്റെ തുടർ ഭരണം ജനവഞ്ചനയുടെ രണ്ട് വർഷം എന്ന തലക്കെട്ടിൽ SDPI തവനൂർ മണ്ഡലം കമ്മിറ്റി നരിപ്പറമ്പിൽ വിചാരണ സദസ്സ് സംഘടിപ്പിച്ചു.
SDPI മണ്ഡലം പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി തിരുത്തി അദ്യക്ഷം വഹിച്ച സദസ്സ് പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗം എ കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ കഴിഞ്ഞ ഏഴ് വർഷക്കാലമായി കേരള ജനതയെ സകല മേഘലയിലും വഞ്ചനാപരമായി പൊറുതി മുട്ടിക്കുകയാണെന്നും അതു വഴി എല്ലാം ശരിയാക്കുകയുമാണെന്ന് അബ്ദുൽ മജീദ് പറഞ്ഞു.
പരിപാടിയിൽ കാലടി ഗ്രാമ പഞ്ചായത്ത് മെമ്പർ റസാഖ്, SDPI തവനൂർ മണ്ഡലം സെക്രട്ടറി ഹംസ, റഹീസ് പുറത്തൂർ. സൈനുദ്ധീൻ, മുസ്തഫ തങ്ങൾ, അൻസാർ, റസാഖ് പെരുന്തല്ലൂർ മരക്കാർ മാങ്ങാട്ടൂർ തുടങ്ങിയവർ പങ്കെടത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button