PCWF കാലടി പഞ്ചായത്ത് വാർഷിക കൺവെൻഷൻ സംഘടിപ്പിച്ചു

കണ്ടനകം : കമ്മിറ്റി പുന:സംഘടനക്ക് മുന്നോടിയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി മൂന്നാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി കൺവെൻഷൻ സംഘടിപ്പിച്ചു. കണ്ടനകം വിദ്യാപീഠം സ്കൂളിൽ നടന്ന ചടങ്ങ് കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു ഉദ്ഘാടനം ചെയ്തു.
മുസ്തഫ കാടഞ്ചേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ അടാട്ട് വാസുദേവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
സുജീഷ് നമ്പ്യാർ പ്രവർത്തന – സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 2025 – 2027 വർഷത്തേക്ക് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ബൽഖീസ് കൊരണപ്പറ്റ, മാലതി വട്ടംകുളം, ബഷീർ തുറയാറ്റിൽ, അബ്ദുൽ ഗഫൂർ, ഗിരീഷ് മാസ്റ്റർ, കാവിൽ ഗോവിന്ദൻ കുട്ടി, ആരിഫ നരിപറമ്പ് എന്നിവർ സംസാരിച്ചു.
കലോത്സവത്തിൽ യു പി തലത്തിൽ ഓവറോൾ കിരീടം നേടിയ വിദ്യാപീഠം സ്കൂളിനെയും, ജില്ലാ- സംസ്ഥാന തലത്തിൽ വിജയിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. പി മോഹനൻ സ്വാഗതവും, രാജലക്ഷ്മി നന്ദിയും പറഞ്ഞു.
