KVVES എടപ്പാൾ യൂണിറ്റ് വനിതാ സംഗമം ഉദ്ഘാടനം ചെയ്തു

എടപ്പാൾ : വനിതകൾ പൊതു പ്രവർത്തനം നടത്തുന്നതും ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടേണ്ട തും ഇന്ന് നമ്മുടെ നാടിന്റെ അനിവാര്യത ആയിരിക്കുന്നു എന്ന് KVVES എടപ്പാൾ യൂണിറ്റ് വനിതാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ഇ പ്രകാശ് അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഹസ്സൻ ഫിറ്റവെൽ, എം ശങ്കരനാരായണൻ, അസിസ് karimpanakkal എന്നിവർ ആശംസകൾ അർപ്പിച്ചു.
എടപ്പാൾ പ്രദേശത്തു ഉള്ള വനിതാ സംരംഭകരെ ഒരു കുടകീഴിൽ കൊണ്ട് വരാനും അവർക്കു ആവശ്യമായ സഹായങ്ങളും പിന്തുണയും നെൽകി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇടപാളിലെ വനിതാ വ്യാപാരികളുടെ കൂട്ടായ്മ രൂപീകരിച്ചത്.
അംഗങ്ങളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ഉള്ള പരിശീലന പരിപാടികൾ, കുടുംബ സംഗമം, കുട്ടികളെയും അംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള മത്സരങ്ങൾ, ആർട്സ്, സ്പോർട്സ് ക്യാമ്പുകൾ തുടങ്ങീ
വൈവിദ്യങ്ങളായ പരിപാടികൾ ആണ് അടുത്ത ഒരു വർഷത്തിനുള്ളിൽ ആസൂത്രണം ചെയ്യുന്നത്.
പുതിയ ഭാരവാഹികൾ ആയി അശ്വതി നന്മ ചിപ്സ് (പ്രസിഡന്റ്), റഹീന elan, ഷീജ (വൈസ് പ്രസിഡന്റ് മാർ),രമണി മൈത്രി (ജന സെക്രട്ടറി ), പ്രജീന, രഞ്ജിത (സെക്രട്ടറി മാർ), ഷീന (treasurer),
Miraseel, shabana, ജാസ്മിൻ ടീച്ചർ, sabini (എക്സിക്യൂട്ടീവ് മെമ്പർമാർ)എന്നിവരെ തിരഞ്ഞെടുത്തു.
