THAVANUR
തൃപ്പാലൂർ മഹല്ലിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സക്കിഫ് സക്കാഫിയെ ആദരിച്ചു

തവനൂർ: തൃപ്പാലൂർ മഹല്ലിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് നയിച്ച മഹല്ല് വൈസ് പ്രസിഡണ്ട് സകീഫ് സകാഫിയെ മഹല്ല് കമ്മിറ്റി ആദരിച്ചു.
ബഹുസ്വര സമൂഹത്തിൽ ചിദ്രത വരുത്തുന്നവരെ കരുതിയിരിക്കണമെന്ന് മറുപടി പ്രഭാഷണത്തിൽ സകീഫ് സകാഫി ഓർമിപ്പിച്ചു.
പ്രസിഡണ്ട് പി വി കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി അയ്യൂബ്, ടി വി ഹാരിസ്,
പി നൗഫൽ, കെ ഹമീദ്,
പി യൂസഫ് ,പി വി സൈദലവി, എന്നിവർ പ്രസംഗിച്ചു.
