കുറ്റിപ്പുറം പെരുമ്പറമ്പിൽ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

കുറ്റിപ്പുറം: ദേശിയപാത 66 പെരുമ്പറമ്പിൽ ഞായറാഴ്ച്ച പുലർച്ചെ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട റസാഖിന്റെയും ശ്യാമിന്റെയും
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുറ്റിപ്പുറം പോലീസ്
ഞായറാഴ്ച പുലർച്ചെ പെരുമ്പറമ്പിൽ രണ്ട് പേരും സഞ്ചരിച്ച ഓട്ടോറിക്ഷയും കാറും കൂട്ടി ഇടിച്ചാണ് അപകടം.
അപകടത്തിൽ
കുറ്റിപ്പുറം എടച്ചലം സ്വദേശി പാറക്കൽ ഹംസയുടെ മകൻ റസാഖ്. പാണ്ടികശാല നെടുമ്പായി ശശിയുടെ മകൻ ശ്യം എന്നിവരാണ് മരണപ്പെട്ടത്.



റസാഖിന്റെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
ശ്യാമിന്റെ മൃതദേഹം കോട്ടക്കൽ മിംസ് ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
പൊന്നാനിയിലും തിരൂരിലുമായി നടക്കുന്ന പോസ്റ്റ്മോർട്ട നടപടികൾ
വൈകാതെ പൂർത്തിയാകും.













