Local newsMALAPPURAM
കുറ്റിപ്പുറം പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്; തിരച്ചിൽ ആരംഭിച്ചു


കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപ്പുഴയിലേക്ക് എടുത്തു ചാടിയതായി റിപ്പോർട്ട്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായതായി പറയപ്പെടുന്നത്. കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയും അഞ്ചാമത്തെയും തൂണുകൾക്കിടയിൽ നിന്ന് ഒരാൾ പുഴയിലേക്ക് എടുത്ത് ചാടിയതായി സ്ഥലവാസിയായ വ്യക്തി അറിയിച്ചതിനനുസരിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. കുറ്റിപ്പുറം പോലീസും പൊന്നാനി, തിരൂർ ഇവിടങ്ങളിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘവും മിനി പമ്പയിലെ റെസ്ക്യൂ വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പുഴയിലെ കനത്തെ ഒഴുക്കും മോശം കാലാവസ്ഥയും വെളിച്ചക്കുറവും തിരച്ചിലിന് തടസ്സമായിട്ടുണ്ട്.ചാടിയതായി പറയുന്ന സ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കളിൽ നിന്ന് വൈറ്റിലയിൽ നിന്നുള്ള വ്യക്തിയാണ് ചാടിയതെന്ന് പറയപ്പെടുന്നത്.
