CHANGARAMKULAMLocal news
ലോക്ക് ഡൗണ്‍ ലംഘിച്ച് മദ്യപിച്ച നാലംഗ സംഘത്തിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

എടപ്പാൾ :ലോക്ക് ഡൗണ്‍ ലംഘിച്ച് റോഡരികില്‍ മദ്യപിച്ച നാലംഗ സംഘത്തിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപത്ത് വഴിയോരത്തെ ഷെഡില്‍ ആണ് കാറിലെത്തിയ സംഘം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് കൂട്ടമായി മദ്യപിച്ചത്.ലോക്ക് ഡൗണ്‍ പരിശോധക്കിടെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്ത മാറഞ്ചേരി സ്വദേശികളായ നാല് പേര്‍ക്കെതിരെയാണ് മാസ്ക് ധരിക്കാതെയും ലോക്ക്ഡൗണ്‍ ലംഘിച്ചും പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്തത്
