EDAPPAL
കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം സാഹിത്യകാരൻ കെ.സച്ചിതാനന്ദന് സമ്മാനിച്ചു


പൊന്നാനി: കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം ലഭിച്ചതിൽ
അതിയായ സന്തോഷം ഉണ്ടെന്ന് കെ.സച്ചിതാനന്ദൻ പുതിയിരുത്തിയിൽ നടന്ന കൊളാടി
ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളത്തിൽ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളാടി പുരസ്കാരം ലഭിച്ച മുൻകാല പ്രതിഭകൾക്കൊപ്പം തന്റെ പേര് കൂടി എഴുതി ചേർക്കപ്പെട്ടത് മുജ്ജൻമ സുകൃതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമർപ്പിച്ചു. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന ഭവന ബോർഡ് ചെയർമാൻ പി.പി.സുനീർ അധ്യക്ഷനായി.ആലംകോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.അജിത് കൊളാടി,ഇ.എം.സതീശൻ,എ.കെ.ജബാർ, പി.പി. ഹനീഫ,അബ്ദുൾ സലീം,സുബൈദ ബക്കർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഒ.എം. ജയപ്രകാശ് നന്ദി അറിയിച്ചു.
