CHANGARAMKULAM

ആലംകോട് ഗ്രാമപഞ്ചായത്ത് വനിതകൾക്കുള്ള ഗ്രോബാഗ് പച്ചക്കറിവിത്ത് വിതരണം പദ്ധതിയുടെ ഉദ്ഘാടനം നടത്തി.

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം കൃഷിഭവൻ മുഖാന്തിരം നടപ്പിലാക്കുന്ന വനിതകൾക്കുള്ള ഗ്രോബാഗ് പച്ചക്കറി വിത്ത് വിതരണം പദ്ധതിയുടെ ഉദ്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി ഷഹീർ,വൈസ് പ്രസിഡന്റ് പ്രഭിതടീച്ചർ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ടിഎം സുരേഷ് സ്വാഗതം പറഞ്ഞു,ആലംകോട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷരീഫ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ സികെ പ്രകാശൻ,ചന്ദ്രമതി,മൈമൂനത്ത്, തെസ്നി,അഗ്രോ സർവിസ് സെന്റർ പ്രസിഡന്റ് അയിരൂർ മുഹമ്മദാലി എന്നിവർ ആശംസകൾ അറിയിച്ചു.കൃഷി ഉദ്യോഗസ്ഥർ, അഗ്രോ സർവീസ് സെന്റർ പ്രതിനിധികൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button