KUTTIPPURAMLocal news
കഞ്ഞിപ്പുര മൂടാല്‍ ബൈപാസ് ഉടന്‍ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറം PWD ഓഫീസിലേക്ക് SDPI മാര്‍ച്ച്


കഞ്ഞിപ്പുര മോഡൽ ബൈപ്പാസ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറം പിഡബ്ല്യുഡി ഓഫീസിലേക്ക് എസ്ഡിപിഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി. എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജൂബൈർ കലൻ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അവസാനമായി നൽകിയ വാക്കും പാഴ്‌വാക്കായെന്നും സ്ഥലം എംഎൽഎമാരായ കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ ‘ഒരു മാസത്തിനകം റോഡ്’ എന്ന പ്രഖ്യാപനം കഴിഞ്ഞ് രണ്ട് നിയമസഭാ ഇലക്ഷൻ കഴിഞ്ഞെന്നും പത്തുവർഷമായി പ്രദേശവാസികൾ ദുരിതത്തിൽ ആണെന്നും ഇനിയും റോഡ് നിർമ്മാണം വൈകിപ്പിച്ചാൽ ജനം തെരുവിൽ ഇറങ്ങും എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് ശേഷം നേതാക്കൾ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ജോമോൻ തോമസുമായി ചർച്ച നടത്തി. എസ്ഡിപിഐ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി. കെ സലിം നിവേദനം നൽകി.
