EDAPPALLocal news

എടപ്പാൾ ചങ്ങരംകുളം മേഖലയിൽ തെരുവ് നായശല്ല്യം രൂക്ഷം 5 പേർക്ക് കടിയേറ്റു നടപടിയെടുക്കുന്നില്ലെന്ന് പരാതി

ലോക്ക്ഡൗൺ ദിനത്തിലും പന്താവൂരിൽ 3 പേർക്ക് കടിയേറ്റു

ചങ്ങരംകുളം:എടപ്പാൾ ചങ്ങരംകുളം മേഖലയിൽ തെരുവ് നായശല്ല്യം രൂക്ഷമാകുന്നതായി പരാതി.പന്താവൂരിൽ ഇന്നലെയും ഇന്നുമായി 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു.ശനിയാഴ്ച വൈകുന്നേരത്തോടെ കൺസക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.ഞായറാഴ്ച ലോക്ക്ഡൗൺ ദിനത്തിലും 3 പേർക്ക് കടിയേറ്റു.പന്താവൂർ സ്വദേശിയായ മണിണ്ഠന്റെ മകൾ വിസ്മയ(17) വടിക്കിനിത്തേതിൽ അഷറഫ്(32)എന്നിവർക്കും മറ്റൊരു വിദ്യാർത്ഥിക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ എടപ്പാൾ,ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിലും തിരൂർ താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി.ഏതാനും മാസങ്ങളായി ചങ്ങരംകുളം എടപ്പാൾ മേഖലയിൽ തെരുവ് നായ ശല്ല്യം രൂക്ഷമാണെന്ന് വ്യാപക പരാതികൾ ഉയരുന്നുണ്ട്.അധികൃതർ ഒരു തരത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ പൊന്നാനി മേഖലയിലും നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.കഴിഞ്ഞ മൂന്ന് വർഷത്തോളമായി തെരുവ് നായകളിൽ വന്ധീകരണ പ്രവൃത്തികൾ നടക്കുന്നില്ലെന്നും കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ജനവാസ കേന്ദ്രങ്ങളിലും ടൗണുകളിലും റോഡുകളിലും തെരുവ് നായകൾ പെരുകിയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.പലയിടത്തും തെരുവ് നായകൾ വാഹനത്തിന് കുറുകെ ചാടുന്നതും ബൈക്ക് യാത്രികർ അപകടത്തിൽ പെടുന്നതും പതിവാണ്.നിരവധി ആളുകൾ ഇത്തരത്തിൽ അപകടത്തിൽ പെട്ട് ചികിത്സയിലാണ്.തെരുവ് നായകളിൽ പലതും അപൂർവ്വമായ വൈറസ് രോഗങ്ങൾ പിടിപെട്ട് റോഡിൽ ചത്ത് വീഴുന്നതും പൊതുജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ വഴിയാത്രയും ഭീഷണിയിലാവുന്നുണ്ട്.സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി തെരുവ് നായകളുടെ ശല്ല്യം കുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള മുറവിളികൾ അധികൃതർ ഗൗനിക്കുന്നില്ലെന്നും ഈ അവസ്ഥ തുടർന്നാൽ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button