CHANGARAMKULAM
കാളാച്ചാലിലെ അനധികൃത വർക്ക് ഷോപ്പിനെതിരെ ഉടൻ നടപടി എടുക്കണം: വെൽഫെയർ പാർട്ടി കാളാച്ചാൽ

ചങ്ങരംകുളം: സ്റ്റേറ്റ് ഹൈവേയിൽ റോഡിൻ്റെ ഇരുവശങ്ങളിലും അപകടകരമാം വിധം വിധം കേടുവന്ന വാഹനങ്ങൾ നിർത്തിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വർക്ക്ഷോപ്പ് ഉടമക്ക് എതിരെ നടപടി എടുക്കണമെന്ന് വെൽഫെയർ കാളാച്ചാൽ യൂനിറ്റ് ആവശ്യപ്പെട്ടു.
പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുക്കാതെയാണ് വർക്ക്ഷോപ്പ് പ്രവർത്തിക്കുന്നത്.
വാടക കൃത്യമായി തരുന്നില്ലെന്നും തങ്ങളുടെ വീടുകളിലേക്കുള്ള വഴി തടസ്സപ്പെടുത്തും വിധം വർക്ക്ഷോപ്പിലെ കേടായ ഇരുപതോളം വാഹനങ്ങൾ നിർത്തിയിട്ടിരിക്കയാണെന്നും വർക്ക്ഷോപ്പിനെതിരെ കെട്ടിട ഉടമയായ കെ.വി. അബ്ദുൽ ലത്തീഫ് ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്.
ഈ പരാതിയിലും നടപടി വേണമെന്ന് വെൽഫെയർ പാർട്ടി കാളാച്ചാൽ യൂനിറ്റ് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
