KERALA

സ്ത്രീധനത്തിനെതിരെ പോരാടാൻ പെൺകുട്ടികൾ തയ്യാറാകണം: ആരിഫ് മുഹമ്മദ് ഖാൻ.

മോഫിയയുടെ മരണം ഹൃദയഭേദകമെന്നും സ്ത്രീധനത്തിനെതിരെ പോരാടാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജീവൻ കളയുകയല്ല, പോരാടുകയാണ് വേണ്ടതെനന്നും ഗവർണർ പറഞ്ഞു. സത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവർണർ. സ്ത്രീധനത്തിനെതിരായ ശക്തമായ ബോധവൽക്കകരണം നടത്തണം. ഇതിന് സ്ത്രീകൾ തന്നെ നേതൃത്വം നൽകണം. ഒരു ജീവനും ഇതിന്റെ പേരിൽ ഇനി നഷ്ടപ്പെടരുത്. സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ ചില പൊലീസുകാർ സേനയ്ക്ക് ​അപവാദം ഉണ്ടാക്കാറുമുണ്ട്. അതാണ് ആലുവയിലും സംഭവിച്ചത്. മോഫിയ പർവീന്റെ വിഷയത്തിൽ ആലുവയിലെ ജനപ്രധിനിധികളുടെ ഇടപെടൽ അഭിനന്ദനീയമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button