KUTTIPPURAM
മെഡിക്കൽ കോളജ് ദുരന്തം: കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി

കുറ്റിപ്പുറം : മെഡിക്കൽ കോളജ് ദുരന്തത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.പി.ബഷീർ, കെ.ടി സിദ്ദീഖ്, ടി.കെ ബഷീർ, അഹമ്മദ്കുട്ടി ചെമ്പിക്കൽ,കെ.പി അസീസ്, പി.മനോജ്, ടി.കെ സക്കീർ ,പ്രവീൺ പാഴൂർ എന്നവർ പ്രകടനത്തിന് നേതൃത്വം നൽകി.
