SPORTS

ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി; മൂന്നാം ജയം തേടി ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ചെന്നൈയിൻ എഫ്സി പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം.സതേൺ ഡർബി പോരാട്ടത്തിൽ വലിയ ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ നേരിടുന്നത്. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമാണുള്ളതെങ്കിലും ഒറ്റ മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. മാത്രമല്ല ലീഗിലെ ഒന്നാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാരെയും ബ്ലാസ്റ്റേഴ്സ് വീഴ്ത്തുകയും ചെയ്തു. മുൻ സീസണുകളിലേത് പോലെ ഗോളടിക്കാനാകാത്ത പ്രശ്നം ഇത്തവണ ബ്ലാസ്റ്റേഴ്സിനില്ല. അഡ്രിയാൻ ലൂണയാണ് ആക്രമണത്തിന്റെ ചരടുവലിക്കുന്നത്. അൽവാരോ വാസ്ക്വസും സഹലും പെരേര ഡയസും മിന്നും ഫോമിലാണ്. എതിർവശത്തുള്ള ചെന്നൈയിൻ ആറു മത്സരങ്ങളിൽ മൂന്നും ജയിച്ചാണ് എത്തുന്നത്. ലാലിയൻസുവാലാ ചാങ്തെും മുർസേവുമാണ് ചെന്നൈയിൻ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്. ആറു ഗോളുകൾ മാത്രമടിച്ചിട്ടുള്ള ചെന്നെയിൻ ഗോൾ വഴങ്ങുന്നതിലും പിശുക്ക് കാട്ടുന്നുണ്ട്. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ഇരു ടീമുകൾക്കും ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ മുന്നേറാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button