തിരൂർ: മനസ്സിൽ തട്ടിനിൽക്കുന്ന കഥയും അഭിനയം മുഹൂർത്തങ്ങളും ആയി നാട്ടിൻപുറത്തെ ഒരു കൂട്ടം ആളുകൾ അരങ്ങിൽ എത്തിച്ച നാടകത്തിന് നിറഞ്ഞ കയ്യടി. തൃപ്രങ്ങോട് സഹൃദയ അവതരിപ്പിക്കുന്ന ഇവിടം സ്വർഗം നാടകമാണ് നിറഞ്ഞ കൈയ്യടികളുടെ വേദികൾ കീഴടക്കുന്നത്. തൃപ്പരങ്ങോട്ടുള്ള തിലർ ചേർന്നാണ് സഹൃദയ എന്ന സമിതി ഉണ്ടാക്കി മറവിയിലേക്ക് വഴിമാറി പോയവർ അമേചർ നാടകലയെ വീണ്ടും അരങ്ങിൽ എത്തിച്ചത്. പ്ലാസ്റ്റിക് മാലിന്യം കൊണ്ട് ഭൂമിക്കും ജീവജാലങ്ങൾക്കും ഉണ്ടാകുന്ന വിപത്തും സ്നേഹവും കുടുംബബന്ധവും സൗഹൃദവും എല്ലാമാണ് മികച്ച തിരക്കഥയിലൂടെയും അഭിനയത്തിലൂടെയും സഹൃദയ അരങ്ങിൽ എത്തിച്ചത്. മികച്ചു നിൽക്കുന്ന രണ്ട് മനോഹര ഗാനങ്ങളും നാടകത്തിലുണ്ട്. ആദ്യം സ്വന്തം നാട്ടുകാർക്ക് മുൻപിൽ തന്നെയാണ് നാടകം അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ചമ്രവട്ടത്ത് നാടകം അരങ്ങിൽ എത്തിച്ചിരുന്നു. നാടകം കണ്ട പലരും ഇവരെ ബുക്ക് ചെയ്താണ് മടങ്ങുന്നത്. പ്രശസ്ത നാടക പ്രവർത്തകൻ എം എം പുറത്തൂർ സംവിധാനവും ആനാട്ടു കുഞ്ഞുമോൻ സഹ സംവിധാനവും ചെയ്ത നാടകത്തിന് കഥയും തിരക്കഥയും തയ്യാറാക്കിയ ഗാനങ്ങൾ രചിച്ചതും ബിജേഷ് പുതുപ്പള്ളിയാണ്. രചന ബഷീർ തൃപ്രങ്ങോട്. കൃഷ്ണൻ പച്ചാട്ടിരി,ശ്രീനി ആലത്തിയൂർ,എന്നിവർ ചമയത്തിന് നേതൃത്വം നൽകി. മാധ്യമപ്രവർത്തകനും തൃപ്രങ്ങോട് നിവാസിയുമായ രാഹുൽ പുത്തൂരത്തും ഭാര്യ ശാലു രാഹുലും ആണ് നായകനും നായികയുമായി രംഗത്തെത്തുന്നത്. ഇവരുടെ ഏക മകൾ ശിവാനി രാഹുലും നാടകത്തിലുണ്ട്.