AyilakkadBREAKING NEWSEDAPPAL
എടപ്പാളിൽ കായലില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

എടപ്പാൾ: കൂട്ടുകാരോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ
വിദ്യാർത്ഥി മുങ്ങിമരിച്ചു. കള്ളിത്തുടിയിൽ സൈനുദ്ധീന്റെ മകൻ മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്. അയിലക്കാട് കോട്ടമുക്കിൽ കായലിൽ ചൊവ്വാഴ്ച വൈകിയിട്ട് ആറരമണിയോടെയാണ് സംഭവം. കൂട്ടുകാരോടൊത്ത്
കായലിൽ ഇറങ്ങിയ സിനാൻ പെട്ടെന്ന്
മുങ്ങി താഴുകയായിരുന്നു. കാണാതായ സിനാനെ
നാട്ടുകാർ ചേർന്ന് കണ്ടെത്തി
എടപ്പാളിലെ സ്വകാര്യ
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ
പ്ലസ് ടു വിദ്യാർത്ഥിയാണ്
മരിച്ച സിനാൻ. മൃതദേഹം ബുധനാഴ്ച കാലത്ത് ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ്
നടത്തും. പോസ്റ്റുമോർട്ടത്തിന്
ശേഷം മൃതദേഹം
ബന്ധുക്കൾക്ക് വിട്ട് നൽകും.














