MALAPPURAM
മലപ്പുറം ജില്ല ഹരിത കർമ്മ സേന വർക്കേഴ്സ് യൂണിയൻ (സിഐടിയു) അവകാശ ദിനം ആചരിച്ചു

ആലിങ്ങൽ: സമഗ്ര ഇൻഷുറൻസ് നടപ്പിലാക്കുക, ക്ഷേമനിധി ബോർഡ് രൂപീകരിക്കുക, അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ എംസിഎഫുകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തുക, പെൻഷൻ ഉൾപ്പെടെ വിലമക്കള് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക.. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൃപ്രങ്ങോട് പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ മലപ്പുറം ജില്ല ഹരിത കർമ്മ സേന വർക്കേഴ്സ് യൂണിയൻ (സിഐടിയു ) നേതൃത്വത്തിൽ മെയ് ആറിന് അവകാശ ദിനം ആചരിച്ചു.
സിഐടിയു ജില്ലാ കൗൺസിൽ അംഗം സി കെ റസാഖ്, യൂണിയൻ ഏരിയ സെക്രട്ടറി റഷീദ കുന്നത്ത്, പഞ്ചായത്ത് സെക്രട്ടറി വസന്ത എന്നിവർ സംസാരിച്ചു.













