MALAPPURAM
വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും തുറന്നു

വേങ്ങര : ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ നിർമിച്ച സീതിഹാജി സ്മാരക വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ഉദ്ഘാടനംചെയ്തു.
65 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇവ നിർമിച്ചത്. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതിയധ്യക്ഷൻ എ.കെ. സലീം അധ്യക്ഷത വഹിച്ചു. ടി.കെ. കുഞ്ഞിമുഹമ്മദ്, സി.പി. ഹസീനാബാനു, എം. ആരിഫ, പറങ്ങോടത്ത് അബ്ദുൾ അസീസ്, പറങ്ങോടത്ത് മജീദ്, പി. അസീസ് ഹാജി, എ.കെ.എ. നസീർ, കുറുക്കൻ മുഹമ്മദ്, എ.പി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
