ENTERTAINMENT
സിനിമ സെറ്റിലെ ലഹരി ഉപയോഗം; നടിക്ക് പരാതി ഇല്ലെങ്കിലും എക്സൈസ് സ്വന്തം നിലയിൽ അന്വേഷിക്കും’: മന്ത്രി എം ബി രാജേഷ്

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുമെന്ന് മന്ത്രി എംബി രാജേഷ്. നടി വിന്‍ സി അലോഷ്യസിന് പരാതിയില്ലെങ്കിലും കേസ് എക്‌സൈസ് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. നടിയുടെ പരാതിയിൽ തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് നടിയുടെ കുടുംബം അറിയിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു.ലഹരി ഉപയോഗം എവിടെയും പാടില്ല. വിവരം ലഭിച്ചാൽ എല്ലാ സ്ഥലത്തും പരിശോധന നടത്തും. നിരവധി റെയിഡുകളിൽ ലഹരി പിടികൂടിയിട്ടുണ്ട്.സിനിമ സെറ്റിലും പരിശോധന ഊർജിതമാണ് എന്നും മന്ത്രി പറഞ്ഞു.
