സി പി ഒ നൗഷാദ് മഠത്തിലിന് പൊന്നാനി ജനകീയ കൂട്ടായ്മ സ്നേഹാദരവ് നൽകി

പൊന്നാനി | സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഒരുക്കങ്ങൾ പൂർത്തിയാക്കിയ അരലക്ഷത്തോളം തീർത്ഥാടകരുടെ യാത്ര അനിശ്ചിതത്വം അതീവ ഗൗരവമാണെന്നും അടിയന്തിര പരിഹാരം കണ്ടെത്തണമെന്നും ജനകീയ കൂട്ടായ്മ ചെയർമാൻ കെ.എം മുഹമ്മദ് കാസിംകോയ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി ആഭ്യന്തര മന്ത്രി കേന്ദ്രഹജ്ജ് മന്ത്രി എന്നിവർക്ക് നിവേദന മയച്ചതായും അദ്ദേഹം അറിയിച്ചു ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. മൂന്നു തവണ സർക്കാർ നോമിനിയായി ഹജ്ജ് സേവനത്തിന്നവസരം ലഭിച്ച പോലീസ് സിവിൽ ഓഫീസർ നൗഷാദ് മഠത്തിലിന്ന് പൊന്നാനി ജനകീയ കൂട്ടായ്മ സ്നേഹാദരവ് നൽകി. മദ്റസാ ക്ഷേമ ബോർഡ് ഡയറക്ടർ സിദ്ദീഖ് മൗലവിഅയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. ഉമർ . പി.ഷാഹുൽ ഹമീദ് മൗലവി. ഇസ്മാഈൽഅൻവരി. ശിഹാബുദ്ധീൻ അഹ്സനി AB. ഉമർ ഫസൽ റഹ്മാൻ.. റഫീഖ് സഅദി അബ്ദുറസാഖ് ഹാജി. പ്രസംഗിച്ചു.
